25.5 C
Kollam
Friday, August 29, 2025
HomeNewsപാചകവാതകവില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 1010 രൂപ

പാചകവാതകവില വീണ്ടും കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് 1010 രൂപ

- Advertisement -
- Advertisement - Description of image

ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി.
പാചകവാതക വില ഡല്‍ഹിയില്‍ 1002 രൂപയും മുംബൈയില്‍ 1003 രൂപയും കൊല്‍ക്കത്തയില്‍ 1029 രൂപയും ചെന്നൈയില്‍ 1018 രൂപയുമാണ് വില. വാണിജ്യ സിലിണ്ടറിന് 7 രൂപയും കൂട്ടി. ഇതോടെ 19 കിലോ സിലിണ്ടറിന് വില 2357.50 രൂപയായി.
മേയ് മാസത്തില്‍ തന്നെ രണ്ടാം തവണയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്.

മേയ് 7ന് 50 രൂപ കൂട്ടിയിരുന്നു. 2021 ഏപ്രില്‍ മുതല്‍ സിലിണ്ടറിന് 190 രൂപയിലധികമാണ് വില വര്‍ധിച്ചത്.വിലക്കയറ്റം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ നല്‍കി വന്നിരുന്ന സബ്സിഡിയും ഇന്നില്ല. പക്ഷേ , ഉജ്ജ്വല പദ്ധതിയിലൂടെ ഗ്യാസ് കണക്ഷന്‍ കിട്ടിയ ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്കും 1000 രൂപ നല്‍കിയാലേ പാചക വാതക സിലിണ്ടര്‍ കിട്ടു. വിലയുടെ അഞ്ച് ശതമാനാണ് കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന നികുതി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments