23.1 C
Kollam
Wednesday, February 5, 2025
HomeNewsസംസ്ഥാനത്തു കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തിച്ചു;പച്ചക്കറി വില നിയന്ത്രിക്കാന്‍

സംസ്ഥാനത്തു കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തിച്ചു;പച്ചക്കറി വില നിയന്ത്രിക്കാന്‍

- Advertisement -
- Advertisement -

പച്ചക്കറി വില നിയന്ത്രിക്കാന്‍ സംസ്ഥാനത്തു കൃഷി വകുപ്പ് 10 ടണ്‍ തക്കാളിയെത്തിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് എത്തിച്ചത്. ഹോര്‍ട്ടികോര്‍പ്പ് വഴി എറണാകുളം ജില്ല വരെ വില്‍പ്പനയ്ക്ക് എത്തിക്കും. കിലോഗ്രാമിന് 48 രൂപയ്ക്കായിരിക്കും ചില്ലറ വില്‍പ്പന.

വരും ദിവസങ്ങളില്‍ തെങ്കാശിയില്‍ നിന്ന് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി ശേഖരിക്കുമെന്ന് ഹോര്‍ട്ടികോര്‍പ് അറിയിച്ചു. ഈ മാസം 29 മുതല്‍ അവ കേരളത്തിലെത്തും.

തമിഴ്‌നാട് സര്‍ക്കാരുമായി കരാറിലായിരിക്കുന്ന കര്‍ഷകരില്‍ നിന്നാണ് പച്ചക്കറി ശേഖരിക്കുക. അവയുടെ വില സര്‍ക്കാര്‍ അപ്പോള്‍ തന്നെ കര്‍ഷകര്‍ക്ക് നല്‍കും.
തെക്കന്‍ മേഖലയില്‍ വിതരണത്തിനുള്ള പച്ചക്കറി തിരുനെല്‍വേലിയില്‍ നിന്നും വടക്കന്‍ മേഖലയില്‍ വിതരണത്തിനുള്ളവ കര്‍ണാടകയില്‍ നിന്നുമാണ് എത്തിക്കുക.വരും ദിവസങ്ങളിൽ പച്ചക്കറികൾക്ക് ഗണ്യമായ വിലക്കുറവാണ് പ്രതീക്ഷിക്കുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments