27.5 C
Kollam
Thursday, November 21, 2024
HomeBusinessനാളെയെ ലക്ഷ്യമിട്ട് ജ്ഞാനസമൂഹം സൃഷ്ടിക്കാൻ ശ്രമിക്കുന്നു ; ചിലർ ദ്രോഹ മനസോടെ പ്രവർത്തിക്കുന്നു

നാളെയെ ലക്ഷ്യമിട്ട് ജ്ഞാനസമൂഹം സൃഷ്ടിക്കാൻ ശ്രമിക്കുന്നു ; ചിലർ ദ്രോഹ മനസോടെ പ്രവർത്തിക്കുന്നു

- Advertisement -
- Advertisement -

50 കോടി രൂപയിലധികം നിക്ഷേപമുള്ള സംരംഭങ്ങൾക്ക് അപേക്ഷിച്ചാൽ 7 ദിവസത്തിനകം ലൈസൻസ് നൽകുന്ന സംവിധാനം സംസ്ഥാനത്തു നടപ്പിലായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരത്ത് ലുലു മാൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എന്നാൽ,വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം പ്രവർത്തിക്കുമ്പോഴും ചിലർ ദ്രോഹ മനസോടെ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് നാടിന് ശാപമാണ്. സംരംഭങ്ങൾ മുടക്കാമെന്നാണ് അവർ ആലോചിക്കുന്നത്.ഇതിനായി പുതിയ വിദ്യകൾ സ്വീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംരംഭങ്ങൾക്ക് ഉടക്കുവെക്കാനായി രാഷ്ട്രപതി മുതൽ പഞ്ചായത്ത് വരെ ഉള്ള അധികാര സ്ഥാനങ്ങൾക്ക് പരാതി അയക്കുന്നു. വ്യവസായം നടത്താൻ വരുന്നവർ അവരെ കണ്ട് തീർപ്പുണ്ടാക്കുകയാണ് ഉദ്ദേശം. ഇവർ നാടിന് എതിരാണ്. ഇവർ പൊതുതാൽപര്യമെന്ന പേരിലാണ് എതിര് നിൽക്കുന്നത്.
നാളെയെ ലക്ഷ്യമിട്ട് ജ്ഞാനസമൂഹം സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരക്കാരെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇത്തരം സാഹചര്യത്തിലാണ് 3200 കോടി രൂപയുടെ നിക്ഷേപത്തിൽ ഈ സംരംഭം സംസ്ഥാനത്തു എത്തിയതെന്ന് പിണറായി വിജയൻ പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments