തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ വന്ന മുതലയെ വാലില്‍ തൂക്കി വെള്ളത്തിലടിച്ച് കൊല്ലുന്ന അമ്മയാനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തന്റെ കുഞ്ഞിന്റെ അടുത്തേക്ക് വരുന്ന മുതലയെ അമ്മയാന മസ്തകം കൊണ്ട് ഇടിച്ചും തുമ്പിക്കൈ കൊണ്ട് വാലില്‍ പിടിച്ച് വെള്ളത്തിലടിച്ചും ചവിട്ടിയുമൊക്കെ വകവരുത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സാംബിയയിലെ ആന സഫാരി കേന്ദ്രത്തിലാണ് സംഭവം. ആക്രമണത്തിനൊടുവില്‍ മുതല വെള്ളത്തില്‍ ചത്തുമലക്കുന്നതും കാണാം. അമ്മയാന തിരിച്ചു പോയത് മുതല ചത്തെന്ന് ഉറപ്പാക്കിയ ശേഷമാണ്.
മുതലയെ വാലില്‍ തൂക്കിയടിച്ചു കൊന്ന് അമ്മയാന ; വീഡിയോ വൈറൽ
- Advertisement -
- Advertisement -
- Advertisement -
- Advertisement -