27.6 C
Kollam
Wednesday, October 15, 2025
HomeEntertainmentഎല്ലാ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും ; സെക്കന്റ് ഷോകൾക്കും അനുമതി

എല്ലാ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും ; സെക്കന്റ് ഷോകൾക്കും അനുമതി

- Advertisement -

കേരളത്തിലെ എല്ലാ തീയേറ്ററുകളും തിങ്കളാഴ്ച മുതൽ തുറക്കും. തീയേറ്റർ തുറക്കുന്നതിന് മുന്നോടിയായി ഉടമകളുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകൾ നടത്താനും അടക്കം അനുമതി കിട്ടിയിട്ടുണ്ട്. നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയിട്ടുണ്ട്. തിയേറ്റര്‍ തുറക്കുന്ന പശ്ചാത്തലത്തിൽ ആദ്യ പ്രധാന റിലീസായി എത്തുന്നത് ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പാണ്. നവംബർ 12നാകും സിനിമ റിലീസ് ചെയ്യുക. ഒടിടി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് തീയേറ്റർ റിലീസിലേക്ക് മാറിയത്. തീയേറ്റർ ഉമകൾ മുന്നോട്ട് വച്ചത് വിനോദ നികുതിയിൽ ഇളവ്, അടച്ചിട്ടിരുന്ന സമയത്തെ കെഎസ്ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നിവയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments