തമിഴ്‌നാട്ടില്‍ നരഭോജിക്കടുവയെ പിടികൂടി. മസിനഗുഡിയില്‍ കഴിഞ്ഞ ദിവസം കടുവ നാല് പേരെ കടിച്ചും ആക്രമിച്ചും കൊന്നിരുന്നു. നാട്ടുകാരും വനംവകുപ്പും കാറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും ആദ്യം കടുവയെ പിടികൂടാൻ സാധിച്ചിരുന്നില്ല. കര്‍ണാടക, കേരള, തമിഴ്‌നാട് വനം വകുപ്പ് സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കടുവ കെണിയിലായത്.
