28 C
Kollam
Saturday, January 31, 2026
HomeNewsCrimeകേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ്‌ പിടികൂടി

കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ്‌ പിടികൂടി

- Advertisement -

കേരളത്തിലേക്ക് കടത്തിയ 187 കിലോ കഞ്ചാവ്‌ തിരുവനന്തപുരം പേയാട് പിടികൂടി. പ്രദേശം കേന്ദ്രീകരിച്ച് വൻ കഞ്ചാവ് വിൽപന നടക്കുന്നതായി എക്‌സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന് വിവരം ലഭിച്ചിരുന്നു. തുടർന്ന്‌ എക്‌സൈ‌സ് കമ്മീഷണറുടെ സ്‌ക്വാഡും നെയ്യാറ്റിൻകര എക്‌സൈ‌സും ചേർന്ന്‌ പേയാട് പിറയിൽ അനീഷിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌. സംഭവത്തിൽ ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാനികളായ അനീഷ്, സജി എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു‌. ഇവർ കേരളത്തിലേക്ക്‌ കഞ്ചാവ്‌ കടത്തിയിരുന്നത്‌ കൊറിയർ പാർസൽ സർവീസുകൾ വഴിയാണ്‌.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments