26.3 C
Kollam
Friday, August 29, 2025
HomeNewsCrimeബൈക്കിടിച്ചു കൊല്ലാൻ ശ്രമിച്ച കേസ് ; പ്രതിയെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു

ബൈക്കിടിച്ചു കൊല്ലാൻ ശ്രമിച്ച കേസ് ; പ്രതിയെ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു

- Advertisement -
- Advertisement - Description of image

ആഡംബര ബൈക്കിടിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിദേശത്ത് ഒളിവിലായിരുന്നയാളെ വിമനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. തൊടിയൂർ ഇടക്കുളങ്ങര അൻസിൽ നിവാസിൽ അഹിനാസി (21)നെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന്‌ കരുനാഗപ്പള്ളി പോലീസ്‌
അറസ്റ്റ് ചെയ്തത്. ജനുവരി 10-ന് രാത്രി 10.30-ന് മാളിയേക്കൽ റെയിൽവേ ഗേറ്റിനു വടക്കുള്ള റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കിന് വശം നലകിയില്ലെന്നു പറഞ്ഞ്‌ കല്ലേലിഭാഗം പ്ലാവിള തെക്കതിൽ രതീഷിനെ ബൈക്കിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. തലയിൽ രക്തം കട്ടപിടിച്ചു കിടപ്പിലായ രതീഷ് കഴിഞ്ഞ മാസമാണ് സാധാരണ ജീവിതത്തിലേക്ക് തിരികെവന്നത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് അഹിനാസ് ദുബായിലേക്ക് കടക്കുകയായിരുന്നു. പ്രതിയുടെ പാസ്‌പോർട്ട് വിവരങ്ങൾ ശേഖരിച്ച് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ നെടുമ്പാശേരി എയർപോർട്ട് എമിഗ്രേഷൻ അധികൃതർ തടഞ്ഞുവച്ച് പോലീസിന്‌ കൈമാറുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments