25.8 C
Kollam
Monday, September 15, 2025
HomeNewsCrimeപതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ; 5 പേർ അറസ്റ്റിൽ

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ; 5 പേർ അറസ്റ്റിൽ

- Advertisement -
- Advertisement - Description of image

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ 5 പേർ അറസ്റ്റിലായി. മയ്യനാട് സ്വദേശിയായ കണ്ണൻ എന്നറിയപ്പെടുന്ന രാഹുൽ രാജാണ് വിവാഹ വാഗ്ദാനം നൽകി വർക്കലയിലെ റിസോർട്ടിൽ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വർക്കല തിരുവമ്പാടിയിലെ ബീച്ച് റിസോർട്ടിൽ എത്തിച്ചായിരുന്നു പീഡനം. വിവാഹം കഴിഞ്ഞ് രണ്ട് കുട്ടികളുള്ള ആളാണ് പ്രതി. കൊല്ലം ഈസ്റ്റ് പോലീസാണ് ഒന്നാം പ്രതി രാഹുൽരാജിനെയും പ്രതിക്ക് സഹായം ഒരുക്കിയ നാലു പേരെയും പിടികൂടിയത്. അഖിൽ, ഹരികൃഷ്ണൻ, ദിനകർ , റഫീഖ് എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. ഇയാൾ പലതവണ പെൺകുട്ടിയെ പലയിടങ്ങളിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments