27.7 C
Kollam
Friday, January 30, 2026
HomeEntertainmentCelebritiesബോക്‌സിങ്ങ് താരമായി മോഹൻലാൽ ; പ്രിയദർശന്റെ സിനിമയിൽ

ബോക്‌സിങ്ങ് താരമായി മോഹൻലാൽ ; പ്രിയദർശന്റെ സിനിമയിൽ

- Advertisement -

പ്രിയദര്‍ശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ ബോക്‌സിംഗ് താരമായി അഭിനയിക്കുന്നു എന്ന റിപ്പേര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബോക്സിങ് പ്രമേയമാക്കിയൊരുങ്ങുന്ന സിനിമയ്ക്കായി മോഹൻലാൽ തയ്യാറെടുപ്പുകള്‍ തുടങ്ങി കഴിഞ്ഞു.

ബോക്‌സിങ്ങ് പരിശീലിക്കുന്ന ഒരു ചിത്രം താരം തന്നെ പുറത്ത് വിട്ടിരിയ്ക്കുകയാണ്. താരം പങ്കുവെച്ച ചിത്രത്തിന് വലിയ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിയ്ക്കുന്നത്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘ട്വെൾത്ത് മാൻ’ എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഇടവേളകളിലാണ് താരം ബോക്സിങ് പരിശീലിക്കുന്നത്.

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് പൂർത്തിയാക്കിയ ശേഷമാകും പ്രിയദർശൻ ചിത്രം ആരംഭിക്കുക. തന്‍റെ കരിയറിലെ ആദ്യത്തെ സ്പോര്‍ട്സ് ഡ്രാമ താൻ മോഹൻലാലിനോടൊപ്പം പദ്ധതിയിട്ടതായി അടുത്തിടെ മാധ്യമങ്ങളോട് പ്രിയദര്‍ശൻ പറഞ്ഞിരുന്നു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments