26.2 C
Kollam
Saturday, September 20, 2025
HomeNewsCrimeകായംകുളത്ത് വീടുകയറി ആക്രമണം ; 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു

കായംകുളത്ത് വീടുകയറി ആക്രമണം ; 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു

- Advertisement -
- Advertisement - Description of image

കായംകുളം കൃഷ്ണപുരത്ത് വീടുകയറി ആക്രമണം മൂന്ന് പേർക്ക് പരിക്കേറ്റു. കൃഷ്ണപുരം കാപ്പിൽ കുന്നയ്യത്ത് വടക്കതിൽ വീട്ടിൽ ദാസൻ പിള്ളയുടെ വീട് നേരെയാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്. അക്രമത്തിൽ ദാസൻ പിള്ളയ്ക്കും മകൻ ശിവപ്രസാദിനും അക്രമി സംഘത്തിലെ ജേക്കപ്പിനും പരിക്കേറ്റു. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിലും ഇവിടെനിന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. അക്രമം നടത്തിയ മറ്റു രണ്ടു പേരെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments