27.5 C
Kollam
Thursday, November 21, 2024
HomeEducationഎസ്.എസ്.എല്‍.സി ഫലം വന്നു ; വിജയം 99.47 ശതമാനം

എസ്.എസ്.എല്‍.സി ഫലം വന്നു ; വിജയം 99.47 ശതമാനം

- Advertisement -
- Advertisement -

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 99. 47 ശതമാനമാണ് എസ്എസ്എൽസി പരീക്ഷയിലെ ഇത്തവണത്തെ വിജയശതമാനം.
4,21,887 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 4,19,651 വിദ്യാർഥികൾ വിജയിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. വൈകുന്നേരം മൂന്നു മണിമുതൽ ഫലം വൈബ് സൈറ്റിൽ ലഭ്യമാകും.
ഇത്തവണ വിജയശതമാനം ഉയർന്നു. 1,21,318 പേർ എല്ലാം വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വർഷം 41,906 പേർക്ക് മാത്രമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടാനായത്. ഏറ്റവും കൂടുതൽ വിജയം നേടിയ റവന്യൂ ജില്ല കണ്ണൂർ (99.85%). വിജയ ശതമാനം ഏറ്റവും കുറഞ്ഞ റവന്യൂ ജില്ല വയനാടു (98.13) മാണ്.ഏറ്റവും കൂടുതൽ വിജയം നേടിയ വിദ്യാഭ്യാസ ജില്ല പാലയും ( 99.97 ) കുറഞ്ഞത് വയനാട് (98.13) വിദ്യാഭ്യാസ ജില്ലയുമാണ്.
കഴിഞ്ഞ തവണ 98.82 ശതമാനം ആയിരുന്നു വിജയ ശതമാനം.പ്രത്യേക സാഹചര്യത്തിൽ കുട്ടികൾക്ക് എളുപ്പമുണ്ടാക്കുന്ന രീതിയാണ് ഇത്തവണ പരീക്ഷ നടത്തിപ്പിൽ അവലംബിച്ചിരുന്നത്. 40 മുതൽ 60 ശതമാനം വരെ ഫോക്കസ് ഏരിയ നൽകി. ചോദ്യങ്ങളിൽ പകുതിയെണ്ണത്തിന് മാത്രം ഉത്തരം എഴുതിയാൽ മതിയായിരുന്നു. ഉത്തരങ്ങളിൽ മികച്ചവയ്ക്ക് മാർക്ക് നൽകുമെന്ന വ്യവസ്ഥയും മൂല്യനിർണയത്തിൽ പാലിച്ചു. ഐ.ടി പ്രായോഗിക പരീക്ഷ ഒഴിവാക്കിയാണ് പരീക്ഷകൾ പൂർത്തീകരിച്ചത്. പാഠ്യേതര പ്രവർത്തനങ്ങൾ നാമമാത്രമായതിനാൽ ഇത്തവണ ഗ്രേസ് മാർക്ക് നൽകിയിട്ടില്ല.

എസ്.എസ്.എൽ.സി ഫലം അറിയാൻ

http://keralapareekshabhavan.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.result.kerala.gov.in
examresults.kerala.gov.in
http://results.kerala.nic.in
www.sietkerala.gov.in

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments