25.2 C
Kollam
Sunday, July 20, 2025
HomeMost Viewedപ്രവാസികളുടെ യു എ ഇയിലേക്കുള്ള മടക്കം വൈകാന്‍ സാധ്യത

പ്രവാസികളുടെ യു എ ഇയിലേക്കുള്ള മടക്കം വൈകാന്‍ സാധ്യത

- Advertisement -
- Advertisement - Description of image

ഇന്ത്യയിലെ പ്രവാസികളുടെ യു എ ഇയിലേക്കുള്ള മടക്കം കൂടുതൽ വൈകും. യു എ ഇയിലേക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് അവസാനിച്ചിട്ടും യാത്രാമാനദണ്ഡങ്ങളിലെ ആശയക്കുഴപ്പമാണ് മടക്കം വൈകിപ്പിക്കുന്നത്.
പ്രധാന വിമാനക്കമ്പനികളുടെ തീരുമാനം ജൂലൈ 6 വരെ സര്‍വീസ് നടത്തേണ്ടതില്ലെന്നാണ്. അടുത്ത മാസം ആറു വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഔദ്യോഗിക അറിയിപ്പ് നല്‍കിക്കഴിഞ്ഞു.
റാപിഡ് ടെസ്റ്റ് കേന്ദ്രങ്ങള്‍ കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഇതുവരെയും സജ്ജമായിട്ടില്ല. അടുത്ത ദിവസങ്ങളില്‍ സംവിധാനം സജ്ജമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. എന്നാല്‍ 3400 രൂപ വരെയാണ് റാപിഡ് ടെസ്റ്റിന്റെ നിരക്ക്. ഇതാര് വഹിക്കുമെന്ന് കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, ദുബൈയില്‍ എത്തിയാല്‍ യാത്രക്കാര്‍ക്ക് ഒരു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും വേണമെന്നാണ് നിബന്ധന. രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മടങ്ങി വരാമെന്നാണ് ദുബായ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കുട്ടികള്‍ക്ക് ഇന്ത്യയില്‍ വാക്സിന്‍ കൊടുത്തു തുടങ്ങിയിട്ടില്ല.
കുട്ടികളെ കൂടാതെ രക്ഷിതാക്കള്‍ക്ക് ദുബൈയിലേക്ക് മടങ്ങുന്നതും ബുദ്ധിമുട്ടാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments