28.5 C
Kollam
Thursday, January 29, 2026
HomeMost Viewedഐഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും ; ലക്ഷദ്വീപ് പോലീസ്

ഐഷ സുല്‍ത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും ; ലക്ഷദ്വീപ് പോലീസ്

- Advertisement -

യുവ സംവിധായിക ഐഷ സുല്‍ത്താനയെ രാജ്യദ്രോഹ കേസില്‍ ലക്ഷദ്വീപ് പോലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ എട്ട് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ഐഷയെ വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്തത് കവരത്തി പോലീസ് സ്റ്റേഷനിൽ വെച്ചാണ് . ഐഷയെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. നേരത്തെ ഹൈക്കോടതി ഇവര്‍ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ഐഷ സുല്‍ത്താനയോട് മൂന്ന് ദിവസം കൂടി ദ്വീപില്‍ തുടരാന്‍ നിര്‍ദേശിച്ചിരുന്നു. ലക്ഷദ്വീപിലെ കോവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഐഷ പറഞ്ഞതാണ് കേസിനാസ്പദമായ സംഭവം. ഐഷയ്ക്ക് എതിരെ ബി ജെ പി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments