25.4 C
Kollam
Friday, August 29, 2025
HomeEntertainmentCelebrities'പെര്‍ഫ്യൂം’ ട്രെയ്‌ലര്‍ റിലീസ് 24ന് ; ചിത്രം ഒ.ടി.ടി റിലീസിന്

‘പെര്‍ഫ്യൂം’ ട്രെയ്‌ലര്‍ റിലീസ് 24ന് ; ചിത്രം ഒ.ടി.ടി റിലീസിന്

- Advertisement -
- Advertisement - Description of image

മലയാളികളുടെ പ്രിയതാരങ്ങളായ കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് ഒരുക്കിയ ‘പെര്‍ഫ്യൂം’ ട്രെയിലര്‍ 24 ന് വൈകിട്ട് 5ന് റിലീസ് ചെയ്യും. ജയസൂര്യ, അനൂപ് മേനോന്‍, പ്രതാപ് പോത്തന്‍’ ടിനി ടോം, കനിഹ തുടങ്ങി പ്രമുഖരുടെ ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ‘പെര്‍ഫ്യൂമിന്റെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.
കുടുംബ സദസ്സുകളെയും ചെറുപ്പക്കാരെയും ഏറെ സ്വാധീനിക്കുന്ന പ്രമേയമാണ് പെര്‍ഫ്യൂമിന്റേത്. നവാഗതരായ ഗാനരചയിതാക്കളുടെ ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകളും ചിത്രത്തിന്റെ പ്രത്യേകതയാണ്.പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, ദിലീപ്, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍,നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

പെർഫ്യൂമിന്റെ ടീസർ :

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments