26.1 C
Kollam
Sunday, September 14, 2025
HomeMost Viewedകൊടികുത്തി ; സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍

കൊടികുത്തി ; സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍

- Advertisement -
- Advertisement - Description of image

സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ലക്ഷദ്വീപില്‍ ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി. കവരത്തിയിൽ ഇന്നലെയാണ് സ്വകാര്യ ഭൂമി ഏറ്റെടുത്തു കൊടി നാട്ടിയത്.വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമെന്നാണ് വിശദീകരണം.
20ഓളം കുടുംബങ്ങളുടെ ഭൂമി ആണ് ഇതുവരെ ഏറ്റെടുത്തത്. എല്‍ഡിഎആര്‍ പ്രാബല്യത്തില്‍ വരുന്നതിന് മുന്‍പേയാണ് നടപടി. ഭൂവുടമകളോട് അനുവാദം ചോദിക്കാതെയാണ് കൊടി കുത്തിയതെന്നു പരാതി ഉയർന്നിട്ടുണ്ട് . അഡ്മിനിസ്‌ടേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എത്തിയതിന് തൊട്ടുപിന്നാലെയാണ് നടപടി എന്നതും ശ്രദ്ധേയമാണ്. നേരത്തെ സ്ഥലം ഏറ്റെടുക്കലിനെതിരെ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments