25.5 C
Kollam
Sunday, September 21, 2025
HomeMost Viewedകടൽഭിത്തി ; നിർമ്മാണം ഉടൻ തുടങ്ങും

കടൽഭിത്തി ; നിർമ്മാണം ഉടൻ തുടങ്ങും

- Advertisement -
- Advertisement - Description of image

മാട്ടൂൽ – മാടായി കടൽത്തീര സംരക്ഷണഭിത്തി നിർമാണം ആരംഭിക്കാനുള്ള നടപടി തുടങ്ങി. 16 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്‌. കടലാക്രമണം രൂക്ഷമാവുന്നതിനാൽ പ്രവൃത്തി ഉടൻ ആരംഭിക്കണമെന്ന്‌ കരാറുകാരനോടും ജലവിഭവവകുപ്പ്‌ ഉദ്യോഗസ്ഥരോടും എം വിജിൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
മാട്ടൂൽ സൗത്ത് –-297മീറ്റർ, സെൻട്രൽ –-365 മീറ്റർ, വാവുവളപ്പ് – –-798, കക്കാടൻ ചാൽ–– 218, നീരൊഴുക്കുംചാൽ–- 92, പുതിയങ്ങാടി- –-250 മീറ്റർ എന്നിവ ഉൾപ്പെടെ 2820 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി നിർമാണത്തിന്‌ നടപടി ആരംഭിച്ചതായി അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർ അറിയിച്ചു. എംഎൽഎ പ്രദേശങ്ങൾ സന്ദർശിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് കെ ഫാരിഷ എന്നിവരുമുണ്ടായി.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments