27.2 C
Kollam
Monday, September 15, 2025
HomeEducationമെയ് 29 ന് മദ്രസകൾ തുറക്കും ; ജൂൺ 5 മുതൽ ഓൺലൈൻ...

മെയ് 29 ന് മദ്രസകൾ തുറക്കും ; ജൂൺ 5 മുതൽ ഓൺലൈൻ ക്ലാസുകൾ

- Advertisement -
- Advertisement - Description of image

സുന്നി വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരമുള്ള മദ്‌റസകൾ റമസാൻ അവധിക്കുശേഷം മെയ് 29 ന് തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് സുന്നി വിദ്യാഭ്യാസ ബോർഡ് യോഗം തീരുമാനിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂൺ അഞ്ച് മുതൽ ഓൺലൈൻ ക്ലാസുകളാണ് ആരംഭിക്കുക. മദ്‌റസകളിൽ വിദ്യാർഥികൾ നേരിട്ടെത്തി ക്ലാസുകൾ സംഘടിപ്പിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ ക്ലാസുകൾ മദ്‌റസാ മീഡിയ യൂട്യൂബ് ചാനൽ വഴിയാണ് നടക്കുക.
അധ്യായന വർഷാരംഭത്തിന്റെ മുന്നോടിയായി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെ കീഴിൽ പ്രവേശനോത്സവ് (ഫത്ഹെ മുബാറക്ക്) മെയ് 26 ബുധനാഴ്ച യൂട്യൂബ് ചാനൽ വഴി സംഘടിപ്പിക്കുമെന്നും സുന്നി വിദ്യാഭ്യാസ ബോർഡിൽ നിന്നും അറിയിച്ചു.
പാഠപുസ്‌തക വിതരണം മെയ് 24 മുതൽ ആരംഭിക്കും. പുസ്തക വിതരണത്തിന് www.samastha.in എന്ന വെബ്സൈറ്റിൽ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments