27.6 C
Kollam
Wednesday, October 15, 2025
HomeLifestyleHealth & Fitnessകോവിഡ്‌ വാക്‌സിൻ ഡോസിന്‌ 400 രൂപ :1100 കോടി കേരളം നല്കണം , വില...

കോവിഡ്‌ വാക്‌സിൻ ഡോസിന്‌ 400 രൂപ :1100 കോടി കേരളം നല്കണം , വില ഉയർത്തിയേക്കാം

- Advertisement -
1100 കോടി രൂപയാണ്   യുവജനങ്ങൾക്ക്‌‌ കോവിഡ്‌ വാക്‌സിൻ ഉറപ്പാക്കാൻ കേരളം കണ്ടെത്തേണ്ടത്‌ .
18–-45 പ്രായവിഭാഗത്തിൽ  സംസ്ഥാനത്ത്‌ ഏതാണ്ട്‌ 1.38 കോടി പേരുണ്ട്‌‌. ഇവർക്ക്‌ രണ്ട്‌ ഡോസ്‌ വാക്‌സിൻ ഉറപ്പാക്കാനുള്ള ചെലവാണിത്‌. 18–-45 പ്രായവിഭാഗത്തിന്റെ വാക്‌സിൻ ചെലവ്‌ സംസ്ഥാനങ്ങൾ വഹിക്കണമെന്ന‌ കേന്ദ്ര സർക്കാരിന്റെ മൂന്നാംഘട്ട കോവിഡ് വാക്‌സിൻ നയത്തോടെ ഈ സാമ്പത്തിക ഭാരം മുഴുവനും സംസ്ഥാന സർക്കാരുകളുടെ തലയിലാക്കി. സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ സർക്കാർ ആശുപത്രികൾക്ക്‌ പ്രഖ്യാപിച്ച, ഡോസിന്‌ 400 രൂപ നിരക്കിൽ വാക്‌സിൻ ലഭിച്ചില്ലെങ്കിൽ ചെലവ്‌ ഇനിയുമുയരാം.
സൗജന്യ വാക്‌സിൻ ഉറപ്പാക്കുമെന്ന്‌ ബജറ്റിൽ പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ, ഇതിന്‌ 35,000 കോടി രൂപയും വകയിരുത്തി. കൂടുതൽ തുക ആവശ്യാനുസരണം  നൽകുമെന്നായിരുന്നു ഉറപ്പ്‌.  വാക്‌സിനേഷന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ തലയിൽകെട്ടിവച്ച്‌ പാർലമെന്റിന്‌ നൽകിയ ഉറപ്പും ലംഘിച്ചു.  ‌ കേന്ദ്ര സർക്കാർ ഈ വർഷം 12 ലക്ഷം കോടിയിലേറെ രൂപയാണ്  കോവിഡിനെതിരായ യുദ്ധത്തിനെന്ന പേരിൽ  കടമെടുക്കുന്നത്‌.
- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments