കൊറോണ വാക്‌സിനായ കൊവിഷീല്‍ഡ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുമ്പോള്‍ ഈടാക്കുന്ന വില സിറം ഇന്‍സ്റ്റിറ്റൂട്ട് പ്രഖ്യാപിച്ചു. സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കുമാണ് ഒരു ഡോസ് വില്‍ക്കുക. കേന്ദ്രസര്‍ക്കാരിന് 150 രൂപയ്ക്കാണ് നല്‍കുന്നത്. മെയ് ഒന്ന് മുതല്‍ പുതിയ വാക്‌സിനേഷന്‍ ആരംഭിക്കാനാരിക്കെയാണ് സിറം ഇന്‍സ്റ്റിറ്റൂട്ട് വില പ്രഖ്യാപിച്ചത്. 18 വയസ് മുതല്‍ 45 വരെയുള്ളവര്‍ക്കാണ് മെയ് ഒന്ന് മുതല്‍ വിതരണം ചെയ്യുക. വ്യത്യസ്ത വില ഈടാക്കുന്നതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്.
വിദേശ വാക്‌സിനുകളേക്കാല്‍ വില കുറവാണ് ഇന്ത്യയിലേത് എന്ന് സിറം ഇന്‍സ്റ്റിറ്റൂട്ട് വാദിക്കുന്നു. വിദേശ വാക്‌സിനുകളുടെ ഒരു ഡോസിന് 750 രൂപ മുതല്‍ 1500 വരെ വരുന്നു എന്നാണ് സിറം പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം അനുസരിച്ച് കേന്ദ്രത്തിന് 50 ശതമാനം വാക്‌സിന്‍ അനുവദിക്കും. ബാക്കി 50 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുക.
കേന്ദ്രത്തിന് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന വിലയാണ് സംസ്ഥാനങ്ങളില്‍ നിന്ന് ഈടാക്കുക.
പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് 12 ലക്ഷം ഡോസ് കൂടി അധികം ഉടന്‍ ആവശ്യമാണ്. പല സംസ്ഥാനങ്ങളിലം വാക്‌സിന്‍ കിട്ടാനില്ല. കേരളത്തില്‍ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റൂട്ടിന് 4500 കോടി രൂപയുടെ സഹായമാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.