കോവിഡ് വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് നടപ്പിലാക്കുന്ന രാത്രികാല കർഫ്യൂ സമ്പൂർണ്ണമാക്കാൻ പോലീസ് വിന്യാസം ശക്തമാക്കി കൊല്ലം സിറ്റി പോലീ സ്. സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിക്കു മെന്നും യാത്രകളുടെ വിവരങ്ങൾ പോലീസിനെ ബോദ്ധ്യപ്പെടുത്തണമെന്നും, അത്യാ വശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ജനം പോലീസിനോട് സഹകരിക്കണമെന്നും സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി. ഐ.പി.എസ്സ് അറിയിച്ചു. രാത്രികാല കർഫ്യൂവിന്റെ ഭാഗമായി ഒരു അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് രണ്ട് അധിക മൊബൈൽ പട്രോൾ യൂണിറ്റു കളും കൂടാതെ ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് പന്ത്രണ്ട് അധിക പട്രോളുകളും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിലെ മൂന്നിൽ രണ്ട് പോലീസുദ്ദ്യോഗസ്ഥർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വരു ന്നതായി ജില്ലാ പോലീസ് കമ്മീഷണർ അറിയിച്ചു. ജില്ലയിൽ വാർഡുകൾ കേന്ദ്രീക രിച്ച് പ്രവർത്തിച്ച് വരുന്ന 121 സംഘങ്ങൾക്ക് പുറമേ അധികമായി സംഘങ്ങളെ നിയോഗിച്ച് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ നിരവധി പേർ പോലീസ് നടപടിക്ക് വിധേയരായി. കഴിഞ്ഞ 24 മണിക്കൂറിനുളളിൽ ജാഗ്രത കൈവിട്ട് 32218 പേർക്ക് തക്കീത് നൽകുകയും 685 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. മാസ്ക് ധരിക്കാതിരുന്നതിന് 5476 പേരും സാമൂഹ്യ അകലം പാലിക്കാതിരുന്ന 3048 പേരും മാനദണ്ഡങ്ങൾ പാലിക്കാതിരുന്ന 316 വാഹനങ്ങളും പോലീസ് നടപടിക്ക് വിധേയരായി.
രാത്രികാല കർഫ്യു; കൊല്ലം ജില്ലയിൽ പോലീസ് വിന്യാസം ശക്തമാക്കി
- Advertisement -
- Advertisement -
- Advertisement -





















