മത്സ്യം സ്ഥിരമായി കഴിക്കുന്നവർക്ക് ചിലപ്പോൾ ഏതാനും ദിവസം വരെ മത്സ്യ ലഭ്യതക്കുറവിൽ കഴിക്കാതെ ഇരിക്കാൻ കഴിഞ്ഞേക്കാം.
ഇത് പറയുമ്പോൾ പച്ച മത്സ്യത്തെയാണ് വ്യക്തമാക്കുന്നത്.
ഏതാനും ദിവസം മത്സ്യം കഴിക്കാതെ ഇരിക്കേണ്ട അവസ്ഥ വരുമ്പോൾ മത്സ്യം കഴിച്ച് ശീലിച്ചവർക്ക് അത് ബുദ്ധിമുട്ടും ഒരു തരം അസ്വസ്ഥതയുമാണ് അനുഭവപ്പെടുന്നത്.
ഇത്തരം അവസരത്തിലാണ് ഉണക്കമത്സ്യങ്ങളുടെ പ്രാധാന്യം പ്രയോഗികമാകുന്നത്.
ഉണക്ക മത്സ്യം ഉണ്ടെങ്കിൽ അത് ഏത് സമയവും കറിവെച്ചോ വറുത്തോ ഉപയോഗിച്ച് താത്ക്കാലികമായി പരിഹാരം കാണാവുന്നതാണ്. എന്നാൽ, ഉണക്ക മത്സ്യങ്ങളുടെ ലഭ്യതയും ഇന്ന് വളരെ കുറഞ്ഞ് വരികയാണ്.