28.2 C
Kollam
Friday, November 22, 2024
HomeMost Viewedട്രെയിൻ ഓടിത്തുടങ്ങി ; അമ്പലപ്പുഴ- ഹരിപ്പാട് തീരദേശ പാതയിലെ ഇരുപാളങ്ങളിലും

ട്രെയിൻ ഓടിത്തുടങ്ങി ; അമ്പലപ്പുഴ- ഹരിപ്പാട് തീരദേശ പാതയിലെ ഇരുപാളങ്ങളിലും

- Advertisement -
- Advertisement -

ഹരിപ്പാട് – അമ്പലപ്പുഴ തീരദേശ പാതയിലെ ഇരുപാളങ്ങളിലും ട്രെയിൻ ഓടിത്തുടങ്ങി. പാളത്തിൽ വേഗ പരിശോധനയും നടന്നു . ഹരിപ്പാട് നിന്ന് 18 കിലോമീറ്റർ ദൂരം 17.28 മിനിറ്റു കൊണ്ട്‌ അമ്പലപ്പുഴയിലെത്തി. നൂറ് കിലോമീറ്റർ വേഗതയിലാണ് ഇതുവഴി ട്രെയിൻ ഓടിച്ചത് .
കഴിഞ്ഞ മാർച്ചിലാണ് ഹരിപ്പാട് അമ്പലപ്പുഴ ഇരട്ടപ്പാത കമീഷൻ ചെയ്തത്.10 വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. നിർമാണച്ചെലവ് 347 കോടി രൂപയായിരുന്നു . പരീക്ഷണാടിസ്ഥാനത്തിൽ നാല് ബോഗികളുമായി ഓടിയ ട്രെയിനിൽ ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നത്.

ഈ റൂട്ടിൽ കരുവാറ്റയിലൊഴികെ എട്ട് അടിപ്പാത നിർമാണം പൂർത്തിയായി. നിലവിൽ ഹരിപ്പാട് അമ്പലപ്പുഴ റൂട്ടിൽ ഒരു പാതയിലൂടെ മാത്രമാണ് സർവീസ്‌. പരിശോധന വിജയകരമായി പൂർത്തിയാക്കിയതോടെ ബുധനാഴ്ച മുതൽ രണ്ട് പാതയിലും സർവീസ്‌ നടത്തും. ക്രോസിങിനായി ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കുമിടയിൽ ട്രെയിൻ പിടിച്ചിടുന്നത് ഒഴിവാകും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments