ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാള്‍ ; മുഖ്യമന്ത്രി പിണറായി വിജയന്‍
                ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധിയുടെ ഈ നാളുകളില്‍ നമുക്ക് കരുത്തായി മാറുന്നത് മറ്റുള്ളവര്‍ക്കും നാടിനും വേണ്ടി ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാകുന്ന സുമനസുകളാണ്.
സാഹോദര്യവും സൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്...            
            
        പെരുന്നാള്‍ അവധി ബുധനാഴ്ചയിലേക്ക് മാറ്റി
                കേരളത്തിൽ ബലി പെരുന്നാള്‍ അവധി ചൊവ്വാഴ്ചയില്‍ നിന്നും ബുധനാഴ്ചയിലേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവ്. കലണ്ടറില്‍ രേഖപ്പെടുത്തിയിരുന്ന അവധി ചൊവ്വാഴ്ചയാണ്. ബുധനാഴ്ച അവധിയായതിനാല്‍ ചൊവ്വാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.            
            
        രാമായണ പുണ്യം നിറച്ച് ഇന്ന് കര്‍ക്കടകം ഒന്ന് ; ഇനി വ്രതശുദ്ധിയുടെ നാളുകള്‍
                ഇന്ന് കര്‍ക്കടകം ഒന്ന്. രാമായണ മാസാചരണത്തിന്റെ തുടക്കം കൂടിയാണ് കര്‍ക്കടക പിറവി. വിശ്വാസത്തിന്റയും ജീവിതചര്യയുടെയും കൂടിചേരലാണ് മലയാളിക്ക് ഈ മാസം. വീടുകളില്‍ ഇന്നു മുതല്‍ രാമായണത്തിന്റെ അലയൊലികള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കും.
മലയാള വര്‍ഷത്തിന്റെ...            
            
        ശബരിമല നട ഇന്ന് തുറക്കും ; നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനാനുമതി
                ശബരിമല നട കര്‍ക്കിടക മാസപൂജകള്‍ക്കായി ഇന്ന് തുറക്കും. ദേവസ്വം ബോര്‍ഡ് നിയന്ത്രണങ്ങളോടെ ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി .
ഒരിടവേളയ്ക്ക് ശേഷമാണ് കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയില്‍ വീണ്ടും ഭക്തര്‍ക്ക് ദര്‍ശനം സൗകര്യം ഒരുങ്ങുന്നത്....            
            
        ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു
                മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു . എഴുപത്തിനാല് വയസായിരുന്നു. ഫെബ്രുവരിയിൽ കോവിഡ് ബാധിച്ചതിതിനു ശേഷം പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു....            
            
        ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് അനുമതി ; നാളെ മുതൽ
                കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണിന് ശേഷം ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനമായി. ഗുരുവായൂർ ക്ഷേത്രം തുറക്കുന്നത് ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് . കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന്...            
            
        ഇന്ന് ചെറിയ പെരുന്നാള്‍ ; മുപ്പതുദിവസത്തെ നോമ്പ് പൂര്‍ത്തിയാക്കി വിശ്വാസികള്‍
                മുപ്പതുദിവസത്തെ നോമ്പനുഷ്ഠാനം പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ലോക് ഡൗണില്‍ ഈദ് ഗാഹുകളും കുടുംബ സന്ദര്‍ശനങ്ങളുമില്ലെങ്കിലും പെരുന്നാള്‍ നമസ്‌കാരം വീട്ടില്‍ നിര്‍വഹിച്ച് ആഘോഷങ്ങള്‍ പരിമിതപ്പെടുത്തുകയാണ് മലയാളികള്‍.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ചെറിയപെരുന്നാള്‍ ആഘോഷം...            
            
        ഇടവമാസ പൂജയ്ക്കായ് ശബരിമല നട തുറക്കും ; ഭക്തര്‍ക്ക് പ്രവേശനമില്ല.
                കോവിഡ് വ്യാപനം അതിരൂക്ഷമായതിനാൽ ഇടവമാസ പൂജകൾക്കായി ശബരിമല നട തുറക്കുo. ഈ ദിവസങ്ങളിൽ ശബരിമലയിൽ ഭക്തജനങ്ങൾക്ക് ദർശനാനുമതി നൽകേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ക്ഷേത്രത്തിൽ സാധാരണ പൂജകൾ മാത്രം നടത്തും. മെയ്...            
            
        തൃശൂര്‍ പൂരം നടത്തണം ആചാരം പാലിച്ച് : രമേശ് ചെന്നിത്തല
                കൊവിഡ് നിലനിൽക്കെ ചടങ്ങു മാത്രമായി തൃശ്ശൂര്‍ പൂരം നടത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേ ആചാരങ്ങള്‍ പാലിച്ചു തന്നെ പൂരം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തൃശ്ശൂര്‍ പൂരം...            
            
        തൃശ്ശൂർ പൂരം വെടിക്കെട്ടിന് അനുമതി; മാനദണ്ഡങ്ങൾ പാലിച്ച്
                തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടിന് അനുമതി ലഭിച്ചു. പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷനാണ് അനുമതി നൽകിയത്. സാമ്പിൾ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങൾ പാലിച്ചു നടത്താം.            
            
        

























