നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ചു; വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍
നെഹ്റു ട്രോഫി വള്ളംകളിയുടെ മുഖ്യാതിഥിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതില്‍ വിശദീകരണവുമായി സംസ്ഥാന സര്‍ക്കാര്‍. അമിത് ഷാ എത്തുന്നത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗത്തിനാണ്. കേരളത്തിനാണ് ഇത്തവണ കൗണ്‍സില്‍ യോഗത്തിന്‍റെ അധ്യക്ഷസ്ഥാനം....
ജാര്‍ഖണ്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍; ജെഎംഎം എംഎല്‍എമാരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി
ജാര്‍ഖണ്ടില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. ഖനി ലൈസന്‍സ് കേസില്‍ കുടുങ്ങിയ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വസതിയില്‍ നടന്ന നിര്‍ണായക യോഗത്തിന് ശേഷം കോണ്‍ഗ്രസ്, ജെഎംഎം എംഎല്‍എമാരെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. സോറന്റെ വസതിയില്‍...
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം; ആര്‍എസ്എസ് ആണെന്ന സിപിഎം ആരോപണം തള്ളി ബിജെപി
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന സിപിഎം ആരോപണം തള്ളി ബിജെപി. സിപിഎം അനാവശ്യ പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു.
ജില്ലാ കമ്മിറ്റി...
കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം; ജി 23 നേതാക്കള്‍
ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കൂടുതല്‍ ജി 23 നേതാക്കള്‍. കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും, വാര്‍ഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാത്തവരാണ് ഇപ്പോള്‍ പാര്‍ട്ടിയെ ഉപദേശിക്കുന്നതെന്നും മുതിര്‍ന്ന...
അത്യപ്തരെ അനുനയിപ്പിക്കാൻ കോൺഗ്രസ്; ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പുതിയ പാർട്ടി രൂപീകരിക്കാൻ ഗുലാം നബി...
ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പുതിയ പാർട്ടി രൂപീകരിക്കാൻ കോൺഗ്രസ് വിട്ട മുതിർന്ന രാഷ്ട്രീയ നേതാവ് ഗുലാം നബി ആസാദ്. രാജി തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്നും പുതിയ രാഷ്ട്രീയ നിലപാട് ജമ്മു കശ്മീർ കേന്ദ്രീകരിച്ച് കൈക്കൊള്ളണമെന്നും...
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം; മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. രാത്രി രണ്ട് മണിക്കായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിഞ്ഞെന്ന് ഓഫീസ് ജീവനക്കാർ പറയുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ...
ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു; കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ന്ന്
മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാജിവച്ചത്. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. കലാപക്കൊടി ഉയര്‍ത്തിയ ശേഷമാണ് കോണ്‍ഗ്രസിന്‍റെ തല...
വിഴിഞ്ഞം സമരം ന്യായം; സിപിഐ തൃശ്ശൂര്‍ ജില്ലാ സമ്മേളന പ്രമേയം
വിഴിഞ്ഞത്ത് സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ആവശ്യം ന്യായമാണെന്ന് സിപിഐ തൃശ്ശൂര്‍ ജില്ലാ സമ്മേളന പ്രമേയം. കേരളത്തിലെ തീരദേശം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് സമ്മേളനം...
സി.പി.ഐ തൃശൂർ സമ്മേളനത്തിലും മുഖ്യമന്ത്രിക്കും കാനത്തിനും വിമർശനം; രൂക്ഷഭാഷയിൽ
സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയൻ, പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനുമടക്കമുളള നേതാക്കളെയും രൂക്ഷഭാഷയിൽ വിമര്‍ശിച്ച് സിപിഐ തൃശൂർ ജില്ലാ സമ്മേളനം. ഇടത് സർക്കാരിന്‍റെ തുടർഭരണം സിപിഎം ഹൈജാക്ക് ചെയ്തുവെന്ന് മറ്റ് ജില്ലകളിലേതിന് സമാനമായ...
കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറിനെ പുനർനിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ട്; ഗവർണർ
കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറിനെ പുനർനിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണര്‍ - സർക്കാർ പോര് മുറുകുന്നതിനിടെയാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻെ പുനർനിയമനത്തിൽ ഗവർണറുടെ പുതിയ...

























