കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കണം; സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന്
കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ സൈനികനായ വിഷ്ണുവിനും സഹോദരന് വിഘ്നേഷിനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ്.സുദേവന് . ആഗസ്റ്റ് 25ന് എംഡിഎംഎ കേസില്‍...
സിപിഎം നേതാക്കന്മാര്ക്ക് എതിരായ സ്വപ്നയുടെ ആരോപണങ്ങള്‍ ഗുരുതതരം; പ്രതിപക്ഷനേതാവ്
സിപിഎം നേതാക്കന്മാര്ക്ക് എതിരായ സ്വപ്നയുടെ ആരോപണങ്ങള്‍ ഗുരുതതരമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങള്‍ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണം. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും സതീശന് പറഞ്ഞു. കെപിസിസി പ്രസിഡണ്ട്...
10 ലക്ഷം നിയമനം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും
കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകൾക്ക് കീഴില്‍ പുതുതായി 10 ലക്ഷം പേരെ നിയമിക്കാനുള്ള നടപടികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കമിടും. 75, 000 പേർക്കുള്ള നിയമന ഉത്തരവ് രാവിലെ 11 മണിക്ക് നടക്കുന്ന തൊഴില്‍മേളയില്‍...
ട്വന്റി 20 ലോകകപ്പ്; സൂപ്പർ-12 മത്സരങ്ങൾക്ക് ഇന്ന് തുടക്കം
ട്വന്റി 20 ലോകകപ്പിലെ സൂപ്പർ-12 മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ആതിഥേയരായ ഓസ്ട്രേലിയ ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ന്യൂസിലൻഡിനെ നേരിടും. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. പരിക്കേറ്റ വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസിന്...
എല്‍ദോസിന്റെ ഓഫിസിലെ ലഡു വിതരണം; മുരളിയെ തള്ളി വിഡി സതീശന്
ബലാത്സംഗ കേസിലെ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോള്‍ പെരുമ്പാവൂരിലെ എം എല്‍ എയുടെ ഓഫീസില്‍ ലഡു വിതരണം ചെയ്തിരുന്നു. കെ മുരളീധരന് എംപി ഇതിനെതിരെ ഇന്ന് രംഗത്ത് വന്നിരുന്നു. എന്നാല്‍...
എസ്എൻസി ലാവലിൻ കേസ്; സുപ്രീംകോടതി വീണ്ടും മാറ്റി
എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് മുപ്പത്തിമൂന്നാം തവണയും കേസ് മാറ്റി വച്ചത്. കേസ് വീണ്ടും നവംബർ അവസാനം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വ്യക്തമാക്കി....
ഗവർണർ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന് തെളിവില്ല; കെ.സുധാകരൻ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നു എന്നതിന് തെളിവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അതുകൊണ്ട് അത്തരത്തിൽ ഒരു ആരോപണം ഉന്നയിക്കുന്നില്ല. ഗവർണറെ നിയമിച്ചത് ആർഎസ്എസ് സർക്കാരാണ് എന്നത് ശരിയാണ്. അദ്ദേഹം...
സോണിയ തരൂരിനെ വസതിയിലേക്ക് വിളിച്ചു; എഐസിസി തെരഞ്ഞെടുപ്പിലെ ഫലം പുറത്ത് വന്നതിന് പിന്നാലെ
കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ശശി തരൂര്‍ എംപി സന്ദര്‍ശിച്ചു. എഐസിസി തെരഞ്ഞെടുപ്പിലെ ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് തരൂര്‍ സോണിയയെ നേരിൽ കണ്ടെത്ത്. കൂടിക്കാഴ്ചയ്ക്കായി സോണിയ തരൂരിനെ വസതിയിലേക്ക് വിളിച്ചു...
കളിക്കളത്തിൽ ഗവർണർ; സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി
അസാധാരണ നടപടിയുമായി വീണ്ടും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർവകലാശാല സെനറ്റിലെ 15 അംഗങ്ങളെ പിൻവലിച്ച് രാജ്ഭവൻ ഉത്തരവിറക്കി. സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഇന്ന് ഉത്തരവ് ഇറക്കണമെന്ന് ഗവർണർ കേരള...
ഖര്‍ഗെയുടെ വിജയം കോൺഗ്രസിന്റെ വിജയമെന്ന് ശശി തരൂർ; പാർട്ടിയിലെ വിമതനായിട്ടല്ല മത്സരിച്ചത്
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമെന്ന് ശശി തരൂർ. കോണ്‍ ഗ്രസ് പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടിയിലെ...


























