കൊല്ലം: വനിതകൾക്ക് പുതിയ തൊഴിൽമേഖലകളിലേക്കും സ്വയംതൊഴിൽ സംരംഭങ്ങളിലേക്കും വഴിതുറക്കുന്നതിനായി ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയും പാവുമ്പാസ് ക്രിയേറ്റിവിറ്റി ഗാർഡൻ – പെർഫോം കോളേജ് ഓഫ് സ്കിൽ ഡെവലപ്‌മെന്റും കൈകോർക്കുന്നു. കാലികപ്രസക്തവും തൊഴിൽസാധ്യതയേറിയതുമായ ‘ഗർഭകാല-പ്രസവകാല പരിചരണവും പ്രായോഗിക പരിശീലനവും’ എന്ന വിഷയത്തിൽ സമഗ്ര ഡിപ്ലോമ കോഴ്‌സ് ആരംഭിക്കുന്നതിനായാണ് ഇരു സ്ഥാപനങ്ങളും തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ആധുനിക കാലഘട്ടത്തിൽ അമ്മമാരുടെയും നവജാതശിശുക്കളുടെയും ശാസ്ത്രീയ പരിചരണത്തിന് ആവശ്യക്കാർ ഏറിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നൂതന പാഠ്യപദ്ധതിക്ക് സർവകലാശാല രൂപം നൽകിയിരിക്കുന്നത്. ഗർഭകാലത്തും പ്രസവാനന്തരവും അമ്മമാർക്ക് … Continue reading ഗർഭകാല പരിചരണത്തിലും പ്രായോഗിക പരിശീലനത്തിലും ഡിപ്ലോമ: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല ധാരണാപത്രം ഒപ്പുവെച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed