ഓച്ചിറക്കളിയും കളരിപ്പയറ്റും; അങ്കച്ചുവടുകളുടെ പന്ത്രണ്ട് വർഷത്തെ കഠിനസാധന!,ഓച്ചിറക്കളി മിഥുനമാസം ഒന്നും രണ്ടും തീയതികളിൽ

ഓച്ചിറക്കളി: ഐതിഹ്യവും പടക്കളവും വർഷംതോറും മിഥുനമാസം ഒന്നും രണ്ടും തീയതികളിലാണ് ചരിത്രപ്രസിദ്ധമായ ഓച്ചിറക്കളി നടക്കുന്നത്. ഓച്ചിറക്കളിക്ക് ഓച്ചിറപ്പട എന്നും പേരുണ്ട്. ഈ യുദ്ധാഭ്യസപ്രകടനം കാണുന്നതിനും ഇതിൽ പങ്കുകൊള്ളുന്നതിനുമായി ദക്ഷിണഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അനേകലക്ഷം ആളുകളാണ് വർഷംതോറും ഇവിടെ വന്നുകൂടുന്നത്. പടനിലത്തെ ഒരുക്കങ്ങൾ കളിയിൽ പങ്കെടുക്കുന്നതിനായി കളിആശാന്മാരുടെ നേതൃത്വത്തിൽ അഭ്യാസികൾ രാവിലെ പത്ത് മണിയോടുകൂടി ഓച്ചിറപ്പടനിലത്ത് എത്തിച്ചേരുന്നു. പഴമയും പാരമ്പര്യവും അനുസരിച്ച് അഭ്യാസികൾ തങ്ങളുടെ ഗുരുക്കന്മാരുടെ നേതൃത്വത്തിൽ കിഴക്കും പടിഞ്ഞാറുമായി അണിനിരക്കുന്നു. തുടർന്ന് കരനാഥന്മാരുടെയും ക്ഷേത്രഭരണസമിതിയുടെയും നിയന്ത്രണത്തിൽ വൃഷഭവാഹനം … Continue reading ഓച്ചിറക്കളിയും കളരിപ്പയറ്റും; അങ്കച്ചുവടുകളുടെ പന്ത്രണ്ട് വർഷത്തെ കഠിനസാധന!,ഓച്ചിറക്കളി മിഥുനമാസം ഒന്നും രണ്ടും തീയതികളിൽ