എഴുകോൺ നെടുമ്പായിക്കുളത്ത് കുടിവെള്ളക്ഷാമം രൂക്ഷം; വാട്ടർ അതോറിറ്റിക്കെതിരെ പ്രതിഷേധം

വേനൽ കടുത്തതോടെ കുണ്ടറ എഴുകോൺ പഞ്ചായത്തിലെ നെടുമ്പായിക്കുളം ഇഎസ്ഐ വാർഡിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്നു. പ്രദേശത്തെ കിണറുകളെല്ലാം വറ്റിവരണ്ട നിലയിലാണ്. കുടിവെള്ളം എത്തിക്കേണ്ട വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ വഴി വെള്ളം ലഭിക്കാത്തത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. ഗർഭിണികളും രോഗികളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകളാണ് ഒരു തുള്ളി വെള്ളത്തിനായി നെട്ടോട്ടമോടുന്നത്. പാതിരാത്രിയിലെ ‘തുള്ളിനന’; വാട്ടർ അതോറിറ്റിയുടെ അനാസ്ഥ വെളുപ്പിന് ഒന്നിനും രണ്ടിനും ഇടയിലുള്ള സമയത്താണ് പൈപ്പുകളിൽ നേരിയ തോതിൽ വെള്ളം വരുന്നത്. എന്നാൽ മണിക്കൂറുകളോളം ഉറക്കമൊഴിച്ച് കാത്തിരുന്നാൽ പോലും അര … Continue reading എഴുകോൺ നെടുമ്പായിക്കുളത്ത് കുടിവെള്ളക്ഷാമം രൂക്ഷം; വാട്ടർ അതോറിറ്റിക്കെതിരെ പ്രതിഷേധം