തിരഞ്ഞെടുപ്പ് ചട്ടം പ്രാബല്യത്തിൽ; കെഎസ്ആർടിസി ബസുകളിൽ നിന്ന് സർക്കാർ പരസ്യങ്ങൾ നീക്കം

നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് കെഎസ്ആർടിസി ബസുകളിൽ പതിച്ചിരുന്ന സർക്കാർ പരസ്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചു. പൊതുസ്ഥലങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളോടുകൂടിയ പരസ്യങ്ങൾ 48 മണിക്കൂറിനകം നീക്കം ചെയ്യണമെന്നതാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. ഏകദേശം മൂവായിരത്തിലധികം ബസുകളിൽ ഒരു മാസത്തേക്ക് ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് നൽകിയ പരസ്യങ്ങളാണ് ഇപ്പോൾ നീക്കം ചെയ്യുന്നത്. ഈ വിഷയത്തിൽ പ്രതിപക്ഷം പരാതി ഉയർത്തിയതോടെയാണ് നടപടി വേഗത്തിലായത്. ഗൾഫ് മേഖലയിലേക്ക് യുദ്ധത്തിന്റെ ചൂട്; ഇന്ധന ടാങ്കുകൾക്ക് … Continue reading തിരഞ്ഞെടുപ്പ് ചട്ടം പ്രാബല്യത്തിൽ; കെഎസ്ആർടിസി ബസുകളിൽ നിന്ന് സർക്കാർ പരസ്യങ്ങൾ നീക്കം