ചാലയിൽ ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം ചാലയിൽ ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച സംഭവം റിപ്പോർട്ട് ചെയ്തു. ആര്യശാലയിലെ വി.എസ് ഹോട്ടലിലാണ് ഇന്ന് പുലർച്ചെയോടെ മോഷണം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്, ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വെള്ള നിറത്തിലുള്ള ചാക്കുമായി എത്തിയ മോഷ്ടാവ് ആദ്യം ഹോട്ടലിലെ ഫ്യൂസ് ഊരി വൈദ്യുതി വിച്ഛേദിച്ചു. തുടർന്ന് ചാക്കുകൊണ്ട് മുഖം മറച്ച് ടോർച്ച് ഉപയോഗിച്ച് ഹോട്ടലിനകത്ത് പരിശോധിച്ചു. പിന്നീട് അടുക്കളയിൽ കയറി ഗ്യാസ് സിലിണ്ടർ എടുത്ത് കടന്നുകളയുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. സംഭവത്തിൽ … Continue reading ചാലയിൽ ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്