ചെരിപ്പിട്ട് കടയില്‍ പോയി തിരിച്ചെത്തിയ ശേഷം വിശ്രമിച്ചയാള്‍ ഉണര്‍ന്നില്ല; ചെരിപ്പിന് സമീപം പാമ്പ്

ബെംഗളൂരു കടയില്‍ പോയി തിരിച്ചെത്തിയ ശേഷം വിശ്രമിക്കാന്‍ കിടന്ന പുരുഷന്‍ പിന്നീട് ഉണരാതെ മരണപ്പെട്ട സംഭവമാണ് ഞെട്ടലുണ്ടാക്കിയത്. ആദ്യം സാധാരണ ആരോഗ്യപ്രശ്‌നമെന്ന് കരുതിയെങ്കിലും, പിന്നീട് വീട്ടുകാര്‍ ചെരിപ്പിന് സമീപം പാമ്പിനെ കണ്ടതോടെ സംശയം ശക്തമായി. ചെരിപ്പ് ധരിക്കുന്ന സമയത്താണ് പാമ്പ് കടിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. ശരീരത്തില്‍ വിഷം വ്യാപിച്ചതോടെ അദ്ദേഹം ഉറക്കത്തില്‍ത്തന്നെ മരണമടഞ്ഞിരിക്കാമെന്നാണ് പോലീസും ആരോഗ്യവിദഗ്ധരും കരുതുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. mcRelated Posts:മദ്യത്തിന് ടച്ചിങ്‌സ് ചുട്ട പാമ്പ് ; അത്യാസന്ന…സ്യൂട്ട് കേസിൽ 10 … Continue reading ചെരിപ്പിട്ട് കടയില്‍ പോയി തിരിച്ചെത്തിയ ശേഷം വിശ്രമിച്ചയാള്‍ ഉണര്‍ന്നില്ല; ചെരിപ്പിന് സമീപം പാമ്പ്