ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു; എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി

ഉത്തരാഖണ്ഡ് സംസ്ഥാനത്തെ ദുരന്തസാഹചര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായവും നൽകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ദുരിതബാധിതർക്കുള്ള സഹായങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരുമായി തുടർച്ചയായി ബന്ധപ്പെടുന്നുവെന്നും അവശ്യ സഹായങ്ങൾ ഉടൻ തന്നെ നൽകുമെന്ന് ഉറപ്പു നൽകി. mcRelated Posts:പഞ്ച് പ്രാൺ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അടുത്ത 25…അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു;…കോവിഡ് … Continue reading ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായി സംസാരിച്ചു; എല്ലാ സഹായവും ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി