ജാതി അധിക്ഷേപക്കേസ്; മൂന്ന് വർഷം ഒളിവിൽ കഴിഞ്ഞ നടി മീര മീതുൻ അറസ്റ്റിൽ
ചെന്നൈ: ജാതി അധിക്ഷേപക്കേസിൽ മൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന തമിഴ് നടി മീര മീതുനെ ചെന്നൈ പോലീസ് അറസ്റ്റു ചെയ്തു. 2021-ൽ പുറത്തിറങ്ങിയ ഒരു വീഡിയോയിൽ SC/ST വിഭാഗങ്ങളെ അപമാനിക്കുന്ന പരാമർശങ്ങളാണ് വിവാദമായത്. തുടർന്ന് വിവിധ സംഘടനകളുടെ പരാതികൾ അടിസ്ഥാനമാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്നു ബെയിൽ ലഭിച്ചെങ്കിലും കോടതി നിബന്ധനകൾ ലംഘിച്ചതിനെ തുടർന്ന് മീര ഒളിവിൽ പോയിരുന്നു. ചെന്നൈ സെഷൻസ് കോടതി നേരത്തെ അറസ്റ്റിന് ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. mcRelated Posts:കേസെടുത്തിട്ടും രക്ഷയില്ല; … Continue reading ജാതി അധിക്ഷേപക്കേസ്; മൂന്ന് വർഷം ഒളിവിൽ കഴിഞ്ഞ നടി മീര മീതുൻ അറസ്റ്റിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed