മുൻ മുഖ്യമന്ത്രി അന്തരിച്ചു; ജാർഖണ്ഡ് നേതാവ് ശിബു സോറന്‍ വിടവങ്ങി

ജാർഖണ്ഡ് മുഖ്യനേതാവും ജാർഖണ്ഡ് മുക്തി മോർച്ചയുടെ സ്ഥാപകനുമായ ശിബു സോറൻ (81) അന്തരിച്ചു. ദീർഘകാലമായി കിഡ്നി സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ഡൽഹിയിലെ സർ ഗംഗാ രാം ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തിൽ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ആഗസ്റ്റ് 4-ന് രാവിലെ അദ്ദേഹം അന്തരിച്ചു. ഇപ്പോഴത്തെ മുഖ്യമന്ത്രി കൂടിയായ മകനായ ഹേമന്ത് സോറൻ ആണു വിയോഗവാർത്ത അറിയിച്ചത്. “എനിക്ക് ഇപ്പോൾ ശൂന്യതയാണ് അനുഭവപ്പെടുന്നത്,” ഹേമന്ത് പ്രതികരിച്ചു. ‘ദിശോം ഗുരു’ എന്ന പേരിൽ അറിയപ്പെട്ട ശിബു സോറൻ ജാർഖണ്ഡ് സംസ്ഥാന … Continue reading മുൻ മുഖ്യമന്ത്രി അന്തരിച്ചു; ജാർഖണ്ഡ് നേതാവ് ശിബു സോറന്‍ വിടവങ്ങി