പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത നിർദ്ദേശം

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. മല പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കാറ്റു മൂലം മരങ്ങൾ ഒടിഞ്ഞുവീഴാൻ സാധ്യതയുണ്ട്. വൈദ്യുതി ലൈനുകൾക്കും മറ്റും കേടുപാടുകൾ സംഭവിക്കാം. അതിനാൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം. സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയുകയും ദുരന്തനിവാരണ അതോറിറ്റിയും അധികൃതരും നൽകുന്ന നിർദേശങ്ങൾ ശ്രദ്ധയോടെ പാലിക്കണമെന്നും അറിയിപ്പുണ്ട്. mcRelated Posts:വരുന്ന മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; … Continue reading പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രത നിർദ്ദേശം