കൊല്ലം റെയിൽവേ സ്റ്റേഷനിൽ സുരക്ഷാ വീഴ്ച; കമ്പി വീണ് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കൊല്ലം റെയിൽവേ സ്റ്റേഷനിൽ വൻ സുരക്ഷാ വീഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. നിർമ്മാ ണത്തിനിടെ ഉണ്ടായ അപകടത്തിൽ ഇരുമ്പ് കമ്പി യാത്രക്കാരുടെ തലയിലേക്ക് വീണ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്ലാറ്റ്ഫോം നമ്പർ ഒന്ന് മേഖലയിലാണ് സംഭവം ഉണ്ടായത്. പരിക്കേറ്റവരെ അടിയന്തിരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. അപകടസ്ഥലത്ത് സേഫ്റ്റി നെറ്റ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്നും പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നു. സംഭവത്തെത്തുടർന്ന് യാത്രക്കാരിലും പൊതുജനങ്ങളിലും വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. റെയിൽവേയുടെ അനാസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. … Continue reading കൊല്ലം റെയിൽവേ സ്റ്റേഷനിൽ സുരക്ഷാ വീഴ്ച; കമ്പി വീണ് യാത്രക്കാർക്ക് ഗുരുതര പരിക്ക്