ആശങ്കയുണർത്തി വീണ്ടും നിപ; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം

കേരളത്തിൽ വീണ്ടും നിപ വൈറസ് ഭീതി ഉയരുന്നു. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നിപ ആശങ്ക വർധിച്ചതും ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചതും. പാലക്കാട്ട് 38കാരിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് രണ്ടു മറ്റ് ജില്ലകളിലും പരിശോധനകൾ ശക്തമാക്കിയത്. രോഗിയുമായി സമ്പർക്കത്തിൽ വന്ന 100ലധികം പേരെ ഹൈറിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തിയതായും ഇവരെ നിരീക്ഷണത്തിലാക്കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗത്തിന്റെ സവിശേഷതകൾക്കനുസരിച്ച് അടുത്ത 21 ദിവസം നിർണായകമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മുമ്പ് നിപ കേസുകൾ … Continue reading ആശങ്കയുണർത്തി വീണ്ടും നിപ; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം