മഴ കനക്കും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോറ്റയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയുള്ള കാറ്റും ഇടിമിന്നലോടെയുള്ള മഴയും പ്രതീക്ഷിക്കുന്നതിനാൽ ജാഗ്രത തുടരണമെന്നാണു നിർദ്ദേശം. സമുദ്രത്തിൽ 3 മുതൽ 3.3 മീറ്റർ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനം ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. mcRelated Posts:ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്; ശക്തമായ…മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ച് ജില്ലകളിൽ … Continue reading മഴ കനക്കും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്