ഒമാനിൽ അനാചാര പ്രവർത്തനങ്ങളിൽ പങ്കെടുത്തെന്നാരോപണം; 47 പ്രവാസി സ്ത്രീകൾ അറസ്റ്റിൽ

ഒമാനിലെ തലസ്ഥാനമായ മസ്കറ്റിൽ അനാചാര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി ആരോപിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 47 പ്രവാസി സ്ത്രീകളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ 21 പേര്‍ ഈജിപ്ത് സ്വദേശികളും, 10 പേര്‍ ഇറാനിയൻ സ്വദേശികളും, 8 പേർ പാകിസ്താനിൽ നിന്നുമുള്ളവരുമാണ്.കൂടാതെ തായ്‌ലൻഡ്, ഉസ്‌ബെക്കിസ്ഥാൻ, മൊറോക്കോ എന്നീ രാജ്യങ്ങളിലെ സ്വദേശിനികളും ഉൾപ്പെടുന്നു. അറസ്റ്റിലായ സ്ത്രീകൾക്ക് ഒമാനിലെ ശിക്ഷാനിയമ പ്രകാരം തടവുശിക്ഷ ലഭിക്കാവുന്നതാണ്. കൂടാതെ 100 മുതൽ 300 ഒമാനി റിയാൽ വരെയുള്ള പിഴയും അടയ്ക്കേണ്ടി വരും. … Continue reading ഒമാനിൽ അനാചാര പ്രവർത്തനങ്ങളിൽ പങ്കെടുത്തെന്നാരോപണം; 47 പ്രവാസി സ്ത്രീകൾ അറസ്റ്റിൽ