സ്വകാര്യ കശുവണ്ടി ഫാക്ടറികൾക്കുള്ള പുനരുദ്ധാരണ പാക്കേജ്; ഉൽഘാടനം ഫെബ്രുവരി 27 ന്

കശുവണ്ടി വ്യവസായം നിലനിർത്താനും പുനരുദ്ധരിക്കനുമുള്ള സർക്കാർ പ്രഖ്യാപിച്ച പാക്കേജ് നടപ്പിലാക്കുന്നു. ഫെബ്രുവരി 27ന് വൈകിട്ട് 3ന് കൊല്ലം ജില്ലാ പഞ്ചായത്ത് ആഡിറ്റോറിയത്തിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗ ത്തിൽ വച്ച്,വ്യവസായ-നിയമവകുപ്പ് മന്ത്രി പി.രാജീവ് ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്യും. കശുവണ്ടി മേഖലയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തുകയും മിനിമം കൂലി ഉറപ്പുവരുത്തുകയും ചെയ്യുക എന്നുള്ളതാണ് പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം. അതുവഴി അടിസ്‌ഥാനവർഗ്ഗമായ തൊഴിലാളികൾക്ക് പദ്ധതിയുടെ പ്രയോജനം എത്തിച്ചേരുക എന്നുള്ളതാണ് സർക്കാർ വിഭാവനം ചെയ്യുന്നത്. അടുത്തഘട്ടത്തിൽ … Continue reading സ്വകാര്യ കശുവണ്ടി ഫാക്ടറികൾക്കുള്ള പുനരുദ്ധാരണ പാക്കേജ്; ഉൽഘാടനം ഫെബ്രുവരി 27 ന്