ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്റ്റിൽ

കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ യുവതി ഷിംജിതയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശിയായ ഷിംജിതയെ അവിടെയുള്ള ബന്ധുവീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ദീപക്കിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് അപമാനം ഭയന്നാണ് ദീപക് ജീവനൊടുക്കിയതെന്നതാണ് കുടുംബത്തിന്റെ ആരോപണം. മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. ആരോപണം വ്യാജമാണെന്നും ഇതുമൂലം മകൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും … Continue reading ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്റ്റിൽ