ചൈനയിലെ ഹോംഗ്ചി പാലം തകർന്നു; കോൺക്രീറ്റ് നദിയിലേക്ക് വീഴുന്ന ദൃശ്യങ്ങൾ വൈറൽ

ചൈനയിലെ സിച്ചുവാൻ പ്രവിശ്യയിൽ പുതുതായി നിർമിച്ച് തുറന്നിട്ട ഹോംഗ്ചി പാലം അപ്രതീക്ഷിതമായി തകർന്നുവീണതോടെ ഭീമാകാര കോൺക്രീറ്റ് ഭാഗങ്ങൾ നദിയിലേക്ക് പതിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൻ രീതിയിൽ വൈറലാകുകയാണ്. പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായി പരിഗണിച്ചിരുന്ന ഈ പാലം സെക്കൻഡുകൾക്കകം ഇടിഞ്ഞുവീണത് വലിയ ആശങ്കകൾക്കിടയാക്കിയിരിക്കുകയാണ്. പാലത്തിന്റെ സമീപപ്രദേശങ്ങളിൽ നേരത്തെ തന്നെ ഭൂപ്രകൃതിയിൽ മാറ്റങ്ങൾ, വിള്ളലുകൾ തുടങ്ങിയ മുന്നറിയിപ്പുകൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എങ്കിലും ഇങ്ങനെ പൂർണ്ണമായ ഇടിച്ചുവീഴലാണ് സംഭവിച്ചത് എന്നത് നിർമ്മാണ ഗുണനിലവാരത്തെയും സുരക്ഷാ മേൽനോട്ടത്തെയും ചുറ്റിപ്പറ്റി … Continue reading ചൈനയിലെ ഹോംഗ്ചി പാലം തകർന്നു; കോൺക്രീറ്റ് നദിയിലേക്ക് വീഴുന്ന ദൃശ്യങ്ങൾ വൈറൽ