27.3 C
Kollam
Sunday, September 14, 2025
HomeNewsCrimeകൊച്ചിയില്‍ എടിഎം തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം; സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇടപാടുകാര്‍ക്ക് തിരികെ നല്‍കി

കൊച്ചിയില്‍ എടിഎം തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം; സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇടപാടുകാര്‍ക്ക് തിരികെ നല്‍കി

- Advertisement -
- Advertisement - Description of image

കൊച്ചിയില്‍ എടിഎം തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ഇടപാടുകാര്‍ക്ക് തിരികെ നല്‍കിയതായി സൗത്ത് ഇന്ത്യന്‍ ബാങ്ക്. പരാതിപ്പെട്ട ഇടപാടുകാര്‍ക്ക് കൃത്യമായ പരിശോധനകള്‍ക്ക് ശേഷം പണം തിരികെ നല്‍കി. പരാതിപ്പെടാത്ത, പണം നഷ്ടപ്പെട്ടവര്‍ക്കും തുക തിരിച്ച് നല്‍കിയതായി ബാങ്ക് അറിയിച്ചു. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഉചിതമായി നടപടികള്‍ സ്വീകരിക്കാന്‍ ആയി എന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

പ്രതിയെ പിടികൂടിയതായും അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കും എന്നും ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

മെഷിനില്‍ നിന്ന് കറന്‍സി പുറത്തു വരുന്ന ഭാഗത്ത് തടസ്സമുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തിയതായും ബാങ്ക് വ്യക്തമാക്കി. പണം പുറത്തു വരാതാകുമ്പോള്‍ ട്രാന്‍സാക്ഷന്‍ പരാജയപ്പെട്ടെന്ന് കരുത് ഉപഭോക്താവ് മടങ്ങും. ഈ സമയം തടസ്സം നീക്കി പണം കൈക്കലാക്കുന്നതായിരുന്നു തട്ടിപ്പിന്റെ രീതിയെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് അറിയിച്ചു. സമാന തട്ടിപ്പുകള്‍ വിവിധ സംസ്ഥാനങ്ങളിലെ ബാങ്കുകളുടെ എടിമ്മുകളില്‍ നടന്നതായും ബാങ്ക് അറിയിച്ചു. എടിഎമ്മില്‍ കൃത്രിമം നടത്തി കാല്‍ലക്ഷം രൂപ തട്ടിയെടുത്ത പ്രതി കഴിഞ്ഞ ദിവസം പിടിയിയായിരുന്നു.

യുപി സ്വദേശി മുബാറക് ആണ് പൊലീസിന്റെ പിടിയിലായത്. ഇടപ്പള്ളിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എടിഎമ്മില്‍ കൃത്രിമം നടത്താന്‍ ഉപയോഗിച്ച ഉപകരണവും ഇയാളില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ജില്ലയില്‍ 11 എടിഎമ്മുകളില്‍ സമാന തട്ടിപ്പ് നടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഓഗസ്റ്റ് 18 ന് പകലും രാത്രിയുമായാണ് കളമശ്ശേരി പ്രീമിയര്‍ കവലയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിമ്മില്‍ നിന്ന് 7 ഇടപാടുകാര്‍ക്ക് പണം നഷ്ടമായത്. പണം പിന്‍വലിക്കാന്‍ സീക്രട്ട് നമ്പര്‍ അടിച്ചാല്‍ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതായി മെസേജ് വരും. എന്നാല്‍ എടിഎമ്മില്‍ നിന്ന് പണം പുറത്തേക്ക് വരില്ല. ചിലര്‍ ഇത് എടിഎം മെഷീനിന്റെ തകരാരാണെന്ന് ധരിച്ച് തിരിച്ച് പോയി. പന്തികേട് തോന്നിയ ഒരു ഇടപാടുകാരന്‍ ബാങ്കില്‍ പരാതി നല്‍കി. പിന്നീട് എടിമ്മിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തു വന്നത്.

പണം പുറത്തേക്ക് വരുന്ന ഭാഗത്ത് സ്‌കെയില്‍ പോലുള്ള ഒരു പ്രത്യേക ഉപകരണം എടിഎം മെഷീനില്‍ ഘടിപ്പിക്കും. ഇടപാടുകാര്‍ പണം കിട്ടാതെ പുറത്ത് പോയ നേരം ഇയാള്‍ എടിഎമ്മിലെത്തി മെഷീനില്‍ ഘടിപ്പിച്ച ഉപകരണം നീക്കി പണം കൈക്കലാക്കും. പിന്നീട് വീണ്ടും ഉപകരണം ഘടിപ്പിപ്പിച്ച് അടുത്ത് ഇടപാടുകാരനെ കാത്തിരിക്കും. ഇങ്ങനെയായിരുന്നു തട്ടിപ്പ് രീതി. ഒരു എടിഎമ്മില്‍ നിന്ന് 25,000 രൂപയാണ് ഇയാള്‍ കവര്‍ന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments